Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satheesan

സ​തീ​ശ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ വ​​​​ന്നു 150 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ട യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ സ​​​​ന്പൂ​​​​ർ​​​​ണ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ. റെ​​​​യ്ഞ്ച് റോ​​​​വ​​​​റി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന മ​​​​ന്ത്രി​​​​യും പ്രൈ​​​​വ​​​​റ്റ് ജെ​​​​റ്റി​​​​ൽ പ​​​​റ​​​​ക്കു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​ണു നാ​​​​ട്ടി​​​​ൽ ഭ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

മ​​​​രു​​​​ന്നു​​​​ക്ഷാ​​​​മ​​​​വും പ​​​​വ​​​​ർ​​​​ക​​​​ട്ടും കാ​​​​ര​​​​ണം ജ​​​​നം പൊ​​​​റു​​​​തി​​​​മു​​​​ട്ടു​​​​ക​​​​യാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തു കോ​​​​ണ്‍​ഗ്ര​​​​സും സി​​​​പി​​​​എ​​​​മ്മും ത​​​​മ്മി​​​​ൽ ഡീ​​​​ലാ​​​​ണ്. ഇ​​​​തി​​​​നു​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​ര​​​​മെ​​​​ന്നും രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ പ​​​​റ​​​​ഞ്ഞു.

മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ്കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് ആ​​​​ശ​​​​ങ്ക​​​​യി​​​​ല്ല. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള പ​​​​ഴ​​​​യ ഒ​​​​രു കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ന​​​​ല്ല കാ​​​​ര്യം​​​ത​​​​ന്നെ.

എ​​​​ന്നാ​​​​ൽ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞി​​​​ട്ടും ഇ​​​​തു​​​​വ​​​​രെ​​​​യും കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ത്ത​​​​തെ​​​​ന്തെ​​​​ന്നു മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും രാ​​​​ജീ​​​​വ് പ​​​​റ​​​​ഞ്ഞു.

Kerala

സംതിംഗ് സ്പെഷൽ സതീശൻ

കൊ​​ച്ചി: മു​​ഖ്യ​​മ​​ന്ത്രിക്ക​​സേ​​ര​​യി​​ലേ​​ക്കു​​ള്ള വി.​​ഡി. സ​​തീ​​ശ​​ന്‍റെ ഉ​​ജ്വ​​ല വ​​ര​​വി​​നു സ​​വി​​ശേ​​ഷ​​ത​​ക​​ൾ ഏ​​റെ. മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ നേ​​രി​​ട്ട് കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പ​​ദ​​ത്തി​​ലെ​​ത്തി എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം.

മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ആ​​ദ്യ​​ത്തെ നേ​​താ​​വ​​ല്ല വി.​​ഡി. ഇ​​തി​​ന് മു​​മ്പ് അ​​ഞ്ചു പേ​​രാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​തീ​​ശ​​നു മാ​​തൃ​​ക.

ഇ​​എം​​എ​​സ് ന​​മ്പൂ​​തി​​രി​​പ്പാ​​ട്, പ​​ട്ടം താ​​ണു​​പി​​ള്ള, എ.​​കെ. ആ​​ന്‍റ​​ണി, ഇ.​​കെ. നാ​​യ​​നാ​​ർ, വി. ​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ എ​​ന്നി​​വ​​രാ​​ണ് മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ നേ​​രി​​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​പ​​ദ​​ത്തി​​ലെ​​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം, നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി എ​​ത്തി​​യ കാ​​ലം മു​​ത​​ലേ, വ​​ള​​രെ പ്ര​​ത്യേ​​ക​​മാ​​യി ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ക്കാ​​ലം പ്ര​​തി​​പ​​ക്ഷ നേ​​താ​​വെ​​ന്ന നി​​ല​​യി​​ലും സ​​ഭ​​യ്ക്ക​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ളും പോ​​രാ​​ട്ട​​വീ​​ര്യ​​വും വി.​​ഡി. സ​​തീ​​ശ​​നി​​ൽ ഒ​​രു മു​​ഖ്യ​​മ​​ന്ത്രി​​യെ​​ക്കൂ​​ടി രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ രാ​​ഷ്്‌ട്രീയ​​ജീ​​വി​​തം പ​​ഠി​​ക്കു​​ന്ന​​വ​​ർ തി​​രി​​ച്ച​​റി​​യു​​ന്നു.

Kerala

യു​ഡി​എ​ഫ് ജ​യി​ക്കാ​നും പോ​കു​ന്നി​ല്ല, സ​തീ​ശ​ൻ വ​ന​വാ​സ​ത്തി​നും പോ​കി​ല്ല

സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​ക്കു ന​​​​ല്ല രാ​​​​ഷ്‌​​ട്രീ​​​​യ-​​​​ജ​​​​ന​​​​കീ​​​​യ അ​​​​ടി​​​​ത്ത​​​​റ​​​​യു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​ക്ഷേ​​​​മ​​​​ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ മ​​​​റ​​​​ക്കി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണു മു​​​​ന്ന​​​​ണി​​​​യു​​​​ടെ ക​​​​രു​​​​ത്ത്. ന​​​​ല്ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി മൂ​​​​ന്നാ​​​​മ​​​​തും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രും-​​​​സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗം എ.​​​​ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ൻ ന​​ല്ല ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്.

താ​​​​ങ്ക​​​​ൾ മ​​​​ത്സ​​​​രി​​​​ക്കാ​​​​ത്ത​​​​തെ​​​​ന്തെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സി​​​​പി​​​​എം പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ പാ​​​​ർ​​​​ട്ടി കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വം ഒ​​​​രു പി​​​​ബി അം​​​​ഗം മ​​​​ത്സ​​​​രി​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ദീ​​​​പി​​​​ക​​​​യ്ക്ക​​​​നു​​​​വ​​​​ദി​​​​ച്ച പ്ര​​​​ത്യേ​​​​ക അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗം എ. ​​​​വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ൻ.

കോ​​​​ണ്‍​ഗ്ര​​​​സ് വ​​​​ള​​​​രെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്. ഭ​​​​ര​​​​ണം കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ രാ​​​​ഷ്ട്രീ​​​​യ വ​​​​ന​​​​വാ​​​​സ​​​​ത്തി​​​​നു പോ​​​​കു​​​​മെ​​​​ന്നാ​​​​ണു പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്?

സ​​​​തീ​​​​ശ​​​​ന്‍റേ​​​​തു ഭം​​​​ഗി​​​​യു​​​​ള്ള ക​​​​ള​​​​വാ​​​​ണ്. ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും യു​​​​ഡി​​​​എ​​​​ഫി​​​​നു ഭൂ​​​​രി​​​​പ​​​​ക്ഷം കി​​​​ട്ടാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കു​​​​ന്പോ​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളൊ​​​​ക്കെ ഉ​​​​ണ്ടാ​​​​കും. ഇ​​​​തി​​​​നേ​​​​യും അ​​​​ങ്ങ​​​​നെ ക​​​​ണ്ടാ​​​​ൽ മ​​​​തി. ഒ​​​​രു കാ​​​​ര്യം ഉ​​​​റ​​​​പ്പാ​​​​ണ്. യു​​​​ഡി​​​​എ​​​​ഫ് ജ​​​​യി​​​​ക്കാ​​​​നും പോ​​​​കു​​​​ന്നി​​​​ല്ല. സ​​​​തീ​​​​ശ​​​​ൻ വ​​​​ന​​​​വാ​​​​സ​​​​ത്തി​​​​നു പോ​​​​കാ​​​​നും പോ​​​​കു​​​​ന്നി​​​​ല്ല. ഇ​​​​താ​​​​ണു സം​​​​ഭ​​​​വി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്.

ബി​​​​ജെ​​​​പി​​​​ക്ക് ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ ?

ബി​​​​ജെ​​​​പി രാ​​​​ജ്യം ഭ​​​​രി​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി​​​​യാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​വ​​​​രു​​​​ടെ സ്വാ​​​​ധീ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം അ​​​​വ​​​​ർ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. പ​​​​ക്ഷേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​തു ന​​​​ട​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ല. ബി​​​​ജെ​​​​പി​​​​യെ​​​​യും വ​​​​ർ​​​​ഗീ​​​​യ ശ​​​​ക്തി​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണു സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​യും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന ക​​​​ട​​​​മ. അ​​​​തു ഭം​​​​ഗി​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വ​​​​രു​​​​ന്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫ് ബി​​​​ജെ​​​​പി​​​​യെ സ​​​​ഹാ​​​​യി​​​​ക്കാ​​​​റു​​​​ണ്ട്. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യി​​​​ല്ലാ​​​​തെ ബി​​​​ജെ​​​​പി​​​​ക്ക് ഒ​​​​രു നേ​​​​ട്ട​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ ആ​​​​കി​​​​ല്ല.

പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ക്കും​​പോ​​​​ലെ സി​​​​പി​​​​എ​​​​മ്മും ബി​​​​ജെ​​​​പി​​​​യും ത​​​​മ്മി​​​​ൽ എ​​​​ന്തെ​​​​ങ്കി​​​​ലും ഡീ​​​​ൽ ഉ​​​​ണ്ടോ ?

യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പെ​​​​യ്ഡ് പി​​​​ആ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ കു​​​​റി​​​​പ്പ​​​​ടി​​​​യാ​​​​ണി​​​​ത്. അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു ഡീ​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ന് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ഒ​​​​രു കാ​​​​ല​​​​ത്തും പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു നീ​​​​ക്കം ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. പ​​​​ന്തു ഗോ​​​​ൾ പോ​​​​സ്റ്റി​​​​ലേ​​​​ക്കാ​​​​ണ് അ​​​​ടി​​​​ക്കേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​ന്ത് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ടി​​​​ക്കു​​​​ന്നു. ചി​​​​ല​​​​പ്പോ​​​​ൾ ക​​​​ഷ്ട​​​​കാ​​​​ല​​​​ത്തി​​​​നു പോ​​​​സ്റ്റി​​​​ലേ​​​​ക്കു ക​​​​യ​​​​റി​​​​പ്പോ​​​​യാ​​​​ൽ കി​​​​ട്ടി എ​​​​ന്ന രീ​​​​തി​​​​യാ​​​​ണ്. ഇ​​​​താ​​​​ണു ഡീ​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​വും. ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ഒ​​​​രു​​​​മി​​​​ച്ചു​​നി​​​​ന്ന് വി.​​​​പി. സിം​​​​ഗ്, ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, ഗു​​​​ജ്റാ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചത്‌ ആ​​​​രും മ​​​​റ​​​​ക്കി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ൾ ന​​​​ല്ല വി​​​​വേ​​​​ക​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്.

ജി.​​​​ സു​​​​ധാ​​​​ക​​​​ര​​​​നെ​​​​പ്പോ​​​​ലു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ പാ​​​​ർ​​​​ട്ടി​​​​വി​​​​ട്ട​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നി​​​​ല്ലേ ? ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി​​​​ല്ലേ ?

പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സം സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണ്. സു​​​​ധാ​​​​ക​​​​ര​​​​ൻ പോ​​​​യ​​​​ത് ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ​​​​ല്ല. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി വ്യാ​​​​മോ​​​​ഹ​​​​മാ​​​​ണ് സു​​​​ധാ​​​​ക​​​​ര​​​​നെ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ എ​​​​ല്ലാ​​​​ർ​​​​ക്കും എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി രം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​കാ​​​​നാ​​​​കി​​​​ല്ല. സു​​​​ധാ​​​​ക​​​​ര​​​​നു പാ​​​​ർ​​​​ട്ടി​​​​യി​​​​ലും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി രം​​​​ഗ​​​​ത്തും ധാ​​​​രാ​​​​ളം അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി. എ​​​​ന്നാ​​​​ൽ എ​​​​ല്ലാ കാ​​​​ല​​​​ത്തും സു​​​​ധാ​​​​ക​​​​ര​​​​നു സ്ഥാ​​​​നം വേ​​​​ണ​​​​മെ​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല.

പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലെ അ​​​​ഴി​​​​മ​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് വി.​​ ​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നും ടി.​​​​കെ.​​ ഗോ​​​​വി​​​​ന്ദ​​​​നും പാ​​​​ർ​​​​ട്ടി വി​​​​ട്ട​​​​ത്. ക​​​​ണ്ണൂ​​​​രി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ൽ എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത് ?

എ​​​​ന്തു സം​​​​ഭ​​​​വി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്? കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നും ടി.​​​​കെ.​​ ഗോ​​​​വി​​​​ന്ദ​​​​നും പ​​​​റ​​​​യു​​​​ന്ന​​​​ത് ആ​​​​രോ​​​​പ​​​​ണം മാ​​​​ത്ര​​​​മാ​​​​ണ്. അ​​​​തു പ​​​​റ​​​​യാ​​​​നു​​​​ള്ള വേ​​​​ദി അ​​​​വ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​വ​​​​ര​​​​തു ചെ​​​​യ്യാ​​​​തെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ആ​​​​യു​​​​ധം കൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു വ്യ​​​​ക്തി​​​​ക്ക് അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ത്തി ധ​​​​ന​​​​സ​​​​ന്പാ​​​​ദ​​​​നം ന​​​​ട​​​​ത്താ​​​​ൻ പാ​​​​ർ​​​​ട്ടി സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ക​​​​ഴി​​​​യി​​​​ല്ല.

പ​​​​രാ​​​​തി​​​​യോ സം​​​​ശ​​​​യ​​​​മോ ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​തു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ണ്ട്. ഇ​​​​ത് അ​​​​റി​​​​യാ​​​​ത്ത​​​​വ​​​​ര​​​​ല്ല ര​​​​ണ്ടു​​​​ പേ​​​​രും. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ ത​​​​ന്നി​​​​ഷ്ട​​​​പ്ര​​​​കാ​​​​രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​ണ്. വൈ​​​​കി പാ​​​​ർ​​​​ട്ടി സം​​​​വി​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​ന്ന ആ​​​​ളാ​​​​ണ്. അ​​​​തി​​​​ന്‍റെ കു​​​​റ​​​​വു​​​​ണ്ട്. ത​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​ണ് കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത്. പാ​​​​ർ​​​​ട്ടി​​​​ക്കു വ​​​​ധേ​​​​യ​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ള​​​​ല്ല അ​​​​ദ്ദേ​​​​ഹം.

ടി.​​​​കെ. ​​ഗോ​​​​വി​​​​ന്ദ​​​​നു പ​​​​ല സ്ഥാ​​​​ന​​​​ങ്ങ​​​​ളും പാ​​​​ർ​​​​ട്ടി ന​​​​ൽ​​​​കി. എം​​​​എ​​​​ൽ​​​​എ ആ​​​​കാ​​​​ൻ പ​​​​റ്റി​​​​യി​​​​ല്ല. അ​​​​തി​​​​ന്‍റെ വി​​​​ഷ​​​​മ​​​​മാ​​​​കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ള്ള​​​​ത്. മാ​​​​ധ്യ​​​​മ ശ്ര​​​​ദ്ധ കി​​​​ട്ടാ​​​​ൻ വേ​​​​ണ്ടി​​​​യാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​ക്കെ​​​​തി​​​​രേ പ​​​​റ​​​​യു​​​​ന്ന​​​​ത്.

എം.​​​​വി.​​ ഗോ​​​​വി​​​​ന്ദ​​​​ന്‍റെ ശൈ​​​​ലി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യം പൊ​​​​തു​​​​വേ ഉ​​​​ണ്ട്. പാ​​​​ർ​​​​ട്ടി​​​​ക്കും അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു അ​​​​ഭി​​​​പ്രാ​​​​യ​​​​മി​​​​ല്ലേ?

ഓ​​​​രോ വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​രു​​​​ടേ​​​​താ​​​​യ ശൈ​​​​ലി​​​​യു​​​​ണ്ട്. ആ ​​​​രീ​​​​തി​​​​യി​​​​ലാ​​​​കും അ​​​​വ​​​​ർ കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക. അ​​​​താ​​​​ണു പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന​​​​ത്. എം.​​​​വി.​​ ഗോ​​​​വി​​​​ന്ദ​​​​ൻ തി​​​​രു​​​​ത്ത​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് ഇ​​​​തു​​​​വ​​​​രെ​​​​യും പാ​​​​ർ​​​​ട്ടി​​​​ക്കു തോ​​​​ന്നി​​​​യി​​​​ട്ടി​​​​ല്ല.

പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ താ​​​​ങ്ക​​​​ളും വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്. ഇ​​​​തു ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണോ അ​​​​തോ വ​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​താ​​​​ണോ ?

വ​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​താ​​​​ണ്. ജീ​​​​വി​​​​ച്ചു​​​​വ​​​​രു​​​​ന്ന നാ​​​​ട്ടി​​​​ലെ ശൈ​​​​ലി പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. യു​​​​ക്തി​​​​ക​​​​ളും ഉ​​​​ക്തി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കും. ഇ​​​​തു മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. എ​​​​ന്നാ​​​​ൽ ചി​​​​ല മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വി​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കാ​​​​റു​​​​ണ്ട്. വാ​​​​ക്കു​​​​ക​​​​ൾ സൂ​​​​ക്ഷ്മ​​​​ത​​​​യോ​​​​ടെ പ്ര​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​നി​​​​ക്കും എ​​​​തി​​​​ര​​​​ഭി​​​​പ്രാ​​​​യ​​​​മി​​​​ല്ല.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ഇ​​​​ത്ത​​​​രം വി​​​​വാ​​​​ദ പ​​​​ദ​​​​പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ൾ ഒ​​​​രു പു​​​​ന​​​​ർ​​​​ചി​​​​ന്ത​​​​നം ന​​​​ട​​​​ത്തേ​​​​ണ്ട​​​​ത​​​​ല്ലേ ?

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ല​​​​ത്തു അ​​​​രാ​​​​ഷ്ട്രീ​​​​യ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​ൻ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു ശീ​​​​ല​​​​മാ​​​​ണ്. വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​ടെ ഗൗ​​​​ര​​​​വ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണു താ​​​​നും പി​​​​ണ​​​​റാ​​​​യി​​​​യു​​​​മൊ​​​​ക്കെ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ഷ​​​​യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വ​​​​ത്തി​​​​നാ​​​​ണു പ്ര​​​​സ​​​​ക്തി. അ​​​​ല്ലാ​​​​തെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വാ​​​​ക്കി​​​​ന​​​​ല്ല.

Kerala

സം​വാ​ദ​ത്തി​നാ​യി കാ​ത്തി​രി​ക്കാം; സ​തീ​ശ​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് പിണറായി

തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തു. പ​​​ര​​​സ്യ​​​സം​​​വാ​​​ദം ആ​​​കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സ​​​മ്മ​​​തി​​​ച്ചു.

പ​​​ക്ഷേ എ​​​ന്ന്, എ​​​വി​​​ടെ, എ​​​പ്പോ​​​ൾ എ​​​ന്നൊ​​​ന്നും അ​​​റി​​​യി​​​ല്ല. വി​​​ക​​​സ​​​ന​​​കാ​​​ര്യ​​​ത്തി​​​ൽ നു​​​ണ​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ​​​ര​​​സ്യ​​​സം​​​വാ​​​ദ​​​ത്തി​​​നു വെ​​​ല്ലു​​​വി​​​ളി​​​ച്ച​​​ത്. അ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി എ​​​ന്നാ​​​ൽ ഇ​​​നി ഒ​​​രു സം​​​വാ​​​ദ​​​മാ​​​യാ​​​ലോ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ റി​​​പ്പോ​​​ർ​​​ട്ട് കാ​​​ർ​​​ഡ് കൂ​​​ടി ഇ​​​ട്ടു കൊ​​​ണ്ടു മു​​​ഖ്യ​​​മ​​​ന്ത്രി ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ കു​​​റി​​​ച്ചു.

എ ​​​പ്ല​​​സും പ​​​ത്തി​​​ൽ പ​​​ത്തു മാ​​​ർ​​​ക്കു​​​മാ​​​ണ് കാ​​​ർ​​​ഡി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ട​​​ന​​​ടി സ​​​തീ​​​ശ​​​ന്‍റെ മ​​​റു​​​പ​​​ടി എ​​​ത്തി. ഒ​​​രു ഉ​​​പാ​​​ധി​​​യു​​​മി​​​ല്ലാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന സ്ഥ​​​ല​​​ത്ത് പ​​​റ​​​യു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​വാ​​​ദ​​​മാ​​​കാം എ​​​ന്ന് സ​​​തീ​​​ശ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​നി രാഷ്‌ട്രീയ കേ​​​ര​​​ള​​​ത്തി​​​ന് ഈ ​​​സം​​​വാ​​​ദ​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കാം.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ പ​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ​​​ര​​​സ്യ​​​സം​​​വാ​​​ദ​​​ത്തി​​​നു വെ​​​ല്ലു​​​വി​​​ളി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​ന്നൊ​​​ന്നും അ​​​ത് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​യി​​​ല്ല. എ​​​ന്നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്ന് ഇ​​​ങ്ങ​​​നെ​​​യൊ​​​രു പ്ര​​​തി​​​ക​​​ര​​​ണം പ്ര​​​തി​​​പ​​​ക്ഷം പോ​​​ലും പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല.

സ​​​തീ​​​ശ​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം സം​​​വാ​​​ദ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക ഉ​​​ണ്ടാ​​​കാ​​​ൻ ഇ​​​ട​​​യി​​​ല്ല. മു​​​ന്പ് ലോ​​​ട്ട​​​റി വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ന്ന​​​ത്തെ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്കു​​​മാ​​​യി സ​​​തീ​​​ശ​​​ൻ ന​​​ട​​​ത്തി​​​യ പ​​​ര​​​സ്യ​​​സം​​​വാ​​​ദ​​​മാ​​​ണ് സ​​​തീ​​​ശ​​​നെ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​നാ​​​ക്കി​​​യ​​​ത്.

സി​​​പി​​​എം-ബി​​​ജെ​​​പി ഡീ​​​ൽ എ​​​ന്നു തു​​​ട​​​ക്ക​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച വി.​​​ഡി. സ​​​തീ​​​ശ​​​ൻ പി​​​ന്നാ​​​ലെ സി​​​പി​​​എം-എ​​​സ്ഡി​​​പി​​​ഐ ഡീ​​​ൽ കൂ​​​ടി ഉ​​​ന്ന​​​യി​​​ച്ച​​​തോ​​​ടെ ഇ​​​തു വ​​​ലി​​​യ രാഷ്‌ട്രീയ വി​​​വാ​​​ദ​​​മാ​​​യി മാ​​​റി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​സ്വ​​​സ്ഥ​​​നാ​​​യാ​​​ണു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ടെ സം​​​വാ​​​ദ​​​ത്തി​​​നു​​​ള്ള വെ​​​ല്ലു​​​വി​​​ളി അം​​​ഗീ​​​ക​​​രി​​​ച്ച​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​തി​​​വു​​​രീ​​​തി​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യമാണ്.

Kerala

അ​സ​ത്യ​ങ്ങ​ളും അ​ർ​ധ​സ​ത്യ​ങ്ങ​ളും കു​ത്തി​നി​റ​ച്ച ന​യ​പ്ര​ഖ്യാ​പ​നം: സതീശൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും കു​​​ത്തി​​​നി​​​റ​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഗ​​​വ​​​ർ​​​ണ​​​റെ​​​ക്കൊ​​​ണ്ട് പ്ര​​​സം​​​ഗി​​​പ്പി​​​ച്ച തെ​​​റ്റാ​​​യ ഡോ​​​ക്കു​​​മെ​​​ന്‍റാ​​​ണ് ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഒ​​​രു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രാ​​​ജ​​​യം വ​​​രി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ മു​​​ഴ​​​ച്ചുനി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്ന് തു​​​റ​​​ന്നു​​സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം. കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്ന് 53,000 കോ​​​ടി ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞ് ന​​​ട​​​ന്നി​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ മ​​​റ്റു ചി​​​ല ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന മ​​​തേ​​​ത​​​ര​​​ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ൽ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ർ​​​ഗീ​​​യ​​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി. ആ ​​​മ​​​ന്ത്രി​​​യെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഇ​​​രു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് മ​​​തേ​​​ത​​​ര​​​ത്വ മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്നെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​സ​​​രി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​സം​​​ഗ​​​മാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ വാ​​​യി​​​ക്കേ​​​ണ്ട​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ ബോ​​​ധ​​​പൂ​​​ർ​​​വം അ​​​ത് വി​​​ട്ടു​​​ക​​​ള​​​യു​​​ക​​​യോ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ തെ​​​റ്റാ​​​ണ്. അ​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കി​​​ല്ല. സ്വ​​​ന്തം കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ക​​​യ​​​ല്ല ഗ​​​വ​​​ർ​​​ണ​​​ർ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ ചെ​​​യ്യേ​​​ണ്ട​​​ത്. സ​​​ർ​​​ക്കാ​​​ർ​​വാ​​​ദ​​​ത്തോ​​​ട് യോ​​​ജി​​​ക്കു​​​ന്നു.

പ​​​ക്ഷ, മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച പ്ര​​​സം​​​ഗ​​​ത്തി​​​ൽ തെ​​​റ്റാ​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തിരേ പ​​​റ​​​ഞ്ഞ​​​ത്. സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​മ്പോ​​​ഴൊ​​​ക്കെ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​കും. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​സ​​​ന്ധി മാ​​​റി​​​ക്ക​​​ഴി​​​യു​​​മ്പോ​​​ൾ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യി സെ​​​റ്റി​​​ൽ ചെ​​​യ്യും.

സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​ക്ക​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ സം​​​ഘ​​​ർ​​​ഷ​​​ഭ​​​രി​​​ത​​​മാ​​​യ​​​ത്. എ​​​ന്നാ​​​ൽ ഒ​​​രു രാ​​​ത്രി ക​​​ഴി​​​ഞ്ഞ് നേ​​​രം പു​​​ല​​​ർ​​​ന്ന​​​പ്പോ​​​ൾ എ​​​ല്ലാം ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ലാ​​​ക്കി. വി​​​സി​​​മാ​​​രെ ര​​​ണ്ടു​​​പേ​​​രും വീ​​​തം​​​വ​​​ച്ചെ​​​ടു​​​ത്തു. എ​​​ന്തി​​​നാ​​​ണ് ഇ​​​വ​​​ർ കേ​​​ര​​​ള​​​ത്തെ ക​​​ബ​​​ളി​​​പ്പി​​​ച്ച​​​ത്. അ​​തു​​പോ​​ലെ ഒ​​​രു നാ​​​ട​​​ക​​​മാ​​​ണ് ഇ​​​ന്നു സ​​​ഭ​​​യി​​​ലും ന​​​ട​​​ന്ന​​​ത്. ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ൽ ത​​​ർ​​​ക്കം എ​​​ന്ന് കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ​​ത്ത​​​ന്നെ ജ​​​ന​​​ങ്ങ​​​ൾ ചി​​​രി​​​ച്ചുതു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

പ​​​ത്ത് വ​​​ർ​​​ഷം ചെ​​​യ്യാ​​​തി​​​രു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​നി ചെ​​​യ്യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ൽ ജ​​​നം വി​​​ശ്വ​​​സി​​​ക്കി​​​ല്ല. ഒ​​​രു വി​​​ശ്വാ​​​സ്യ​​​ത​​​യു​​​മി​​​ല്ലാ​​​ത്ത ഡോ​​​ക്കു​​​മെ​​​ന്‍റാ​​​യി ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം മാ​​​റി​​​യെ​​​ന്നും സ​​​തീ​​​ശ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

സ​തീ​ശ​നെ​തി​രേ എ​ൻ​എ​സ്എ​സ്-എ​സ്എ​ൻ​ഡി​പി സ​ഖ്യം:കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് ആ​ശ​ങ്ക

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗ​​​വും എ​​​ൻ​​​എ​​​സ്എ​​​സും ഒ​​​ന്നി​​​ച്ച് അ​​​ണി​​​നി​​​ര​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ലെ​​​യും യു​​​ഡി​​​എ​​​ഫി​​​ലെ​​​യും ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന് ആ​​​ശ​​​ങ്ക. നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തു വ​​​ര​​​വേ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ ഹൈ​​​ന്ദ​​​വ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു വ​​​രു​​​ന്ന​​​തി​​​ലാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​യും യു​​​ഡി​​​എ​​​ഫി​​​ലെ​​​യും ഒ​​​രു വി​​​ഭാ​​​ഗം ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കെ​​​തി​​​രേ പ​​​ര​​​സ്യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ വെ​​​ള്ളം ചേ​​​ർ​​​ക്കാ​​​നി​​​ല്ലെ​​​ന്നും ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു വ​​​ഴി കൂ​​​ടു​​​ത​​​ൽ പേ​​​രു​​​ടെ പി​​​ന്തു​​​ണ നേ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അഭി പ്രായം. സ​​​തീ​​​ശ​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു വ​​​രാ​​​ൻ എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ, എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റെ കൂ​​​ടി പി​​​ന്തു​​​ണ ഉ​​​റ​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും രാ​​​ഷ്‌ട്രീയ നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്.

എ​​​ൻ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​കു​​​മാ​​​ര​​​ൻ​​​നാ​​​യ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ന്‍റെ ഫോ​​​ണ്‍ വി​​​ളി​​​യെ​​​ത്തി​​​യ​​​തു ത​​​ന്നെ ഇ​​​ത്ത​​​രം നീ​​​ക്ക​​​ത്തി​​​ന്‍റെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം എ​​​ടു​​​ത്തു പ​​​റ​​​യു​​​ന്നു. വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കെ​​​തി​​​രേ പ​​​ര​​​സ്യ​​​നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തുവ​​​ഴി​​​ സി​​​പി​​​എ​​​മ്മി​​​ൽ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​ലി​​​യ തോ​​​തി​​​ൽ പൊ​​​തു​​​സ്വീ​​​കാ​​​ര്യ​​​ത കൈ​​​വ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കെ​​​തി​​​രേ സ​​​തീ​​​ശ​​​ൻ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടും ജ​​​ന​​​പി​​​ന്തു​​​ണ ഉ​​​യ​​​ർ​​​ത്താ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​നും യു​​​ഡി​​​എ​​​ഫി​​​ലും കോ​​​ണ്‍​ഗ്ര​​​സി​​​ലും മു​​​ൻ​​​തൂ​​​ക്ക​​​മു​​​ണ്ട്.

കാ​​​ന്ത​​​പു​​​രം ന​​​യി​​​ക്കു​​​ന്ന ജാ​​​ഥ​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ന് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നെ​​​തി​​​രേ രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​ത്. വ​​​ലി​​​യ വാ​​​ർ​​​ത്താ പ്രാ​​​ധാ​​​ന്യം നേ​​​ടി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ, ജി. ​​​സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഒ​​​രേ സ​​​മ​​​യം വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​വും. ഇ​​​രു​​​വ​​​രും ല​​​ക്ഷ്യ​​​മി​​​ട്ട​​​തു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി​​​ട്ടു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, എ​​​ല്ലാ സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും കോ​​​ണ്‍​ഗ്ര​​​സ് സൗ​​​ഹാ​​​ർ​​​ദ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രം​​​ഗ​​​ത്തു വ​​​രു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നു​​​മു​​​ള്ള നി​​​ല​​​പാ​​​ട് കോ​​​ണ്‍​ഗ്ര​​​സി​​​ലെ സ​​​തീ​​​ശ​​​ൻ വി​​​രു​​​ദ്ധ ചേ​​​രി​​​ക്കു​​​ണ്ട്. രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തു​​​ന്പോ​​​ൾ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​രാ​​​നും സാ​​​ധ്യ​​​ത​​​യേ​​​റെ​​​യു​​​ണ്ട്.

എ​​​ന്നാ​​​ൽ, രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ റോ​​​ൾ മോ​​​ഡ​​​ലാ​​​ക്കി വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കെ​​​തി​​​രേ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് സ​​​തീ​​​ശ​​​ൻ വി​​​ഭാ​​​ഗം പ​​​റ​​​യു​​​ന്ന​​​ത്. വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ​​​യും സു​​​കു​​​മാ​​​ര​​​ൻ​​​നാ​​​യ​​​രു​​​ടെ​​​യും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു ശേ​​​ഷ​​​വും സ​​​തീ​​​ശ​​​ൻ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ക​​​ണ്ട് പ​​​റ​​​ഞ്ഞ​​​തും വ​​​ർ​​​ഗീ​​​യ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു.

ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്ത് എ​​​ത്തി​​​യി​​​ട്ടും മ​​​റ്റു രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ ഉ​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്ത് എ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​തും ഏ​​​റെ ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടു​​​ണ്ട്.
മ​​​റ്റു മ​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണം ഇ​​​തു​​​വ​​​ഴി​​​യു​​​ണ്ടാ​​​യി കോ​​​ണ്‍​ഗ്ര​​​സി​​​നും യു​​​ഡി​​​എ​​​ഫി​​​നും നേ​​​ട്ട​​​മു​​​ണ്ടാ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യും ബി​​​ജെ​​​പി അ​​​ട​​​ക്ക​​​മു​​​ള്ള രാഷ്‌ട്രീയ നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​മു​​​ണ്ട്. ഇ​​​താ​​​ണ് പ​​​ല​​​രും മൗ​​​നം പാ​​​ലി​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും.
എ​​​ൻ​​​എ​​​സ്എ​​​സ്- എ​​​സ്എ​​​ൻ​​​ഡി​​​പി ഐ​​​ക്യ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ തു​​​ട​​​ക്ക​​​ത്തി​​​ൽ ത​​​ന്നെ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

Kerala

സ​തീ​ശ​ന് ഇ​ര​ട്ട​ത്താ​പ്പെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

പാ​​​ല​​​ക്കാ​​​ട്: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്. നേ​​​ര​​​ത്തേ എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു​​​പ​​​റ​​​ഞ്ഞ സ​​​തീ​​​ശ​​​ൻ ഇ​​​പ്പോ​​​ൾ മ​​​ല​​​ക്കം​​​മ​​​റി​​​ഞ്ഞു​​​വെ​​​ന്നു മ​​​ന്ത്രി രാ​​​ജേ​​​ഷ് പ​​​രി​​​ഹ​​​സി​​​ച്ചു.

യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റെ ചോ​​​ദ്യം​​​ചെ​​​യ്യു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ എ​​​സ്ഐ​​​ടി​​​യി​​​ൽ വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടോ? ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ൻ വി​​​ളി​​​പ്പി​​​ച്ച​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു വ​​​ൻ ആ​​​ഘോ​​​ഷ​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​നെ ചോ​​​ദ്യം​​​ചെ​​​യ്യു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണ്. സ്വ​​​ന്ത​​​ക്കാ​​​രെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ക്കു​​​ന്പോ​​​ൾ എ​​​ന്തി​​​നാ​​​ണു പ​​​രി​​​ഭ്രാ​​​ന്തി.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പോ​​​ക്കി​​​ൽ ഭ​​​യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ പാ​​​ര​​​ഡി​​​ഗാ​​​നം ഒ​​​രു​​​മി​​​ച്ചു​​​പാ​​​ടി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും അ​​​തു കൂ​​​ട്ട​​​ക്ക​​​ര​​​ച്ചി​​​ലാ​​​കു​​​മെ​​​ന്നും രാ​​​ജേ​​​ഷ് പ​​​രി​​​ഹ​​​സി​​​ച്ചു. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ര​​​ണ്ടു നേ​​​താ​​​ക്ക​​​ൾ എ​​​ന്തി​​​നാ​​​ണു പ്ര​​​തി​​​ക​​​ൾ​​​ക്കൊ​​​പ്പം സോ​​​ണി​​​യ ഗാ​​​ന്ധി​​​യെ ക​​​ണ്ട​​​തെ​​​ന്നും രാ​​​ജേ​​​ഷ് ചോ​​​ദി​​​ച്ചു.

വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍റെ സി​​​പി​​​ഐ വി​​​മ​​​ർ​​​ശ​​​നം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. മ​​​റ്റ​​​ത്തൂ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ൾ ഒ​​​റ്റ​​​ച്ചാ​​​ട്ട​​​ത്തി​​​നാ​​​ണു ബി​​​ജെ​​​പി​​​യാ​​​യ​​​ത്. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് മു​​​ത​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് വ​​​രെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു ക​​​ണ്ണു​​​ന​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up